മലപ്പുറം: അര്‍ദ്ധശതകത്തിന്റെ ഓര്‍മച്ചെപ്പ് തുറന്ന്, സൗഹൃദത്തിന്റെ തിളക്കവുമായി എംഎസ്പി ഹൈസ്കൂള്‍ 1977 ബാച്ച് പൂര്‍വ വിദ്യാര്‍ഥികളുടെ 50-ാം വാര്‍ഷിക ആഘോഷമായ സുവര്‍ണം 77 വര്‍ണാഭമായ ചടങ്ങുകളോടെ ആഘോഷിച്ചു.
മുന്‍കാല അധ്യാപകരും വിദ്യാര്‍ഥികളും ഒന്നിച്ചുകൂടിയപ്പോള്‍ അത് കേവലമൊരു സംഗമത്തിനപ്പുറം, ആദരവിന്റെയും സ്നേഹത്തിന്റെയും വൈകാരിക അനുഭവമായി മാറി. സംഗമത്തിന്റെ ഉദ്ഘാടന വേദിയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത് എംഎസ്പി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഹിച്ച്കോക്ക് സ്മാരക സ്കൂളായിരുന്ന കാലത്ത് പ്രധാനധ്യാപകനായിരുന്ന കുഞ്ഞിമുഹമ്മദാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. സ്വാഗതസംഘം ചെയര്മാന് സുരേഷ് ബാബു അധ്യക്ഷനായി.
കെ.എം. വിജയലക്ഷ്മി, കെ.എം. വിജയന് മെഗാ ആനന്ദന് പിള്ള, ജയശ്രീ, നിലവിലെ ഹയര്‍ സെക്കന്‍ഡറി പ്രധാന അധ്യാപിക മീര , നീന ശബരീഷ് എന്നിവര്‍ സംസാരിച്ചു. അറബിക് കാലിഗ്രഫി, മനോഹരമായ ചിത്രരചനകള്‍, തുടങ്ങി വൈവിധ്യമാര്‍ന്ന കലാസൃഷ്ടികള്‍ അടങ്ങിയ പ്രദർശനവും ഒരുക്കിയിരുന്നു.